ന്യൂഡൽഹി: ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾ ബി.സി.സി.ഐ (BCCI) ഭരണഘടന അതേപടി സ്വീകരിക്കാൻ നിയമപരമായി ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതി വിധിച്ചു. സുതാര്യത, പ്രൊഫഷണലിസം, താൽപ്പര്യ വൈരുദ്ധ്യങ്ങൾ ഒഴിവാക്കൽ തുടങ്ങിയ സുഭരണ തത്വങ്ങൾ ഈ സംഘടനകൾ സ്വമേധയാ നടപ്പിലാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
തിരുച്ചിറപ്പള്ളി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ (TDCA) നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ......
ആധുനിക എ.സി കോച്ചുകളോടെ അമൃത് ഭാരത് ട്രെയിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു. അമൃത് ഭാരതിന്റെ മൂന്നാം പതിപ്പിന്റെ പ്രോട്ടോടൈപ്പ് ഈ വർഷം അവസാനത്തോടെ പുറത്തിറക്കാനാണു പദ്ധതിയെന്ന് പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.) അധികൃതർ അറിയിച്ചു. ......
വാഷിങ്ടൻ: ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ ട്രംപ് ഉത്തരവിട്ടു. ......
വാലന്റൈൻസ് ദിനത്തെ വേറിട്ട രീതിയിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൗതുകകരമായ അവസരവുമായി അമേരിക്കയിലെ ഒരു മൃഗശാല. ബാൾട്ടിമോറിലുള്ള മെറിലൻഡ് മൃഗശാലയാണ് വ്യത്യസ്തമായ രീതിയിൽ പ്രണയദിനം ആഘോഷിക്കാൻ അവസരമൊരുക്കുന്നത്. ......
തിരുവനന്തപുരം: മലയാളികൾ ഒരു മനസോടെ ഹൃദയങ്ങൾ ചേർത്തുനിന്നപ്പോൾ കുഞ്ഞു ആലിൻ ഷെറിന്റെ തുടിക്കുന്ന ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മൂന്നേകാൽ മണിക്കൂറിനുള്ളിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി. കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത സഹജീവി സ്നേഹത്തിന്റെ നേർ സാക്ഷ്യമായി മാറുകയാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞും അതിന്റെ മാതാപിതാക്കളും. ......
കൊച്ചി: ഹൈദരാബാദിൽ നടന്ന ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ദക്ഷിണ മേഖല കായിക മേളയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ചാംപ്യൻമാരായി.
ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച സിഎംഎഫ്ആർഐ 100 പോയിന്റുകൾ നേടിയാണ് ഒന്നാമതെത്തിയത്. 66 പോയിന്റുകൾ നേടിയ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് രണ്ടാമതെത്തി.
ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവയിൽ സി.എം.എഫ്.ആർ.ഐ കിരീടം ചൂടി. ......
ചെങ്ങന്നൂർ: അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ഒന്നാംഘട്ടം ഫെബ്രുവരി 28 ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന്
മന്ത്രി സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2018-19 ൽ 42 കോടി വകയിരുത്തി കിഫ്ബി ധനസഹായത്തോടെ 20 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ......
ചെങ്ങന്നൂർ : കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും, ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. കൃഷി, ആരോഗ്യം, ജൈവ വൈവിധ്യം എന്നീ മേഖലകളിൽ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന സ്വാധീനമാണ് കോൺഫറൻസിന്റെ മുഖ്യ പ്രമേയം. ......
ചെങ്ങന്നൂർ : മലങ്കര ഓർത്തഡോക്സ് സഭ 19-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവെൻഷൻ 17 മുതൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ മാർ പീലക്സീനോസ് നഗറിൽ 'യഹോവ എൻ്റെ പരിച' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. 21 ന് സമാപിക്കും.
17ന് രാവിലെ 9:30 ന് വൈദിക ധ്യാനത്തിൽ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യസന്ദേശം നൽകും.
18 ന് വൈകിട്ട് 5:30ന് സന്ധ്യാനമസ്ക്കാരം. ......
ചെങ്ങന്നൂർ: പേരിശ്ശേരി, ഐ എച്ഛ് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്കോളജിൽ ഫെബ്രുവരി 17,18 തീയതികളിൽ ദ്വിദിന ടെക്നിക്കൽ ഫെസ്റ്റ് / എക്സിബിഷൻ "SPECTRA 2K,26" നടത്തും. ഐഎസ്ആർഓ, കെ എസ് ഇ ബി, ഫയർ ഫോഴ്സ്, എൻ സി സി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ എക്സിബിഷനോടൊപ്പം ഈ കോളേജിലെയും മറ്റ് കോളേജുകളിലെയും കുട്ടികളുടെ എക്സിബിഷൻ സ്റ്റാളുകളും ഗെയിം സോണുകളും ഉണ്ട്.അജു സൊല്യൂഷൻസ് റോബോട്ടിക്സ്, അകക്കാഴ്ച എന്നീ പ്രശസ്ത സ്റ്റാളുകളും കൂടാതെ ഇന്റർ കോളേജിയേറ്റ് പ്രൊജക്റ്റ് മത്സരവും പേപ്പർ പ്രസന്റേഷനും നടക്കുന്നു. മികച്ച അക്കാദമിഷ്യന്മാർ നയിക്കുന്ന സെമിനാറുകളും വർക്ക് ഷോപ്പുകളും ഉൾപ്പെടുന്നു. ......